വിക്കിപീഡിയയിൽ കയറി അതുമിതും വാങ്ങാൻ ഇവിടെ കയറുക

Search results

Tuesday, October 27, 2015

കൃഷ്ണപ്പരുന്ത്

കേരളത്തിലെ ഉൾനാടുകളിലും തീരപ്രദേശങ്ങളിലും വലിയ പ്രയാസമില്ലാതെ കണ്ടുപിടിക്കാൻ സാധിക്കുന്ന ഒരു പക്ഷിയാണ് കൃഷ്ണപ്പരുന്ത് അഥവാ Brahminy Kite. ഈ പക്ഷിയുടെ ശാസ്ത്രനാമം Haliastur Indus എന്നാണ്.  മാംസഭുക്കായ കൃഷ്ണപ്പരുന്തിന്റെ പ്രധാനഭക്ഷണം മത്സ്യങ്ങളും കക്കകളും തവളകൾ തുടങ്ങിയ ജലജീവികളുമാണ്. അക്കാരണത്താൽ തന്നെ വയലിലും കടൽത്തീരത്തുമാണ് ഇവയെ കൂടുതൽ കാണാനാവുക



പ്റായപൂർത്തിയായ പക്ഷിയെ എളുപ്പം തിരിച്ചറിയാനാവും.  വെളുത്ത തല, കഴുത്ത് എന്നിവയും തിളങ്ങുന്ന കാവിനിറത്തോടെയുള്ള ശരീരവും ഉള്ള മറ്റു പരുന്തുകൾ കേരളത്തിലില്ല. എന്നാൽ പ്രായപൂർത്തിയാവാത്ത കൃഷ്ണപ്പരുന്തിന് ചക്കിപ്പരുന്തിനുള്ളതു പോലെ ഇരുണ്ട തവിട്ടുനിറമാണ്. 



ഒരുകാലത്ത് ഈ പക്ഷിയുടെ എണ്ണത്തിൽ വലിയ കുറവു വരുന്നതായി പക്ഷിനിരീക്ഷകർ ആശങ്കപ്പെട്ടിരുന്നു. (ഇന്ദുചൂഢൻ- കേരളത്തിലെ പക്ഷികൾ) എന്നാൽ നിലവിൽ ഇവ വളരെ സാധാരണമായി കാണപ്പെടുന്നു.

Saturday, September 5, 2015

നമ്മുടെ കൊറ്റികൾ

കേരളത്തിൽ സാധാരണ കാണുന്ന ചില കൊറ്റിവർഗക്കാർ 


 കുളക്കൊക്ക് ( Indian Pond Heron )


ചിന്നക്കൊക്ക് ( Little Green Heron )

 മഴക്കൊച്ച ( Chestnut Bittern )


കാലിമുണ്ടി ( Cattle Egret )

 

 ചിന്നമുണ്ടി (Little Egret)


 പെരുമുണ്ടി ( Large Egret )

 

ചാരമുണ്ടി ( Grey Heron )
 

 ചായമുണ്ടി ( purple Heron )

 കരുവാരക്കുരു( White-Necked Stork)

 
കഷണ്ടിക്കൊക്കൻ ( Oriental White Ibis )


ചേരാക്കൊക്കൻ ( Asian Openbill Stork )


( തുടരും )